നിങ്ങളുടെ AirPods Pro എങ്ങനെ വൃത്തിയാക്കാം
നിങ്ങളുടെ AirPods Pro നന്നായി സൂക്ഷിക്കാൻ പൊതുവായതും തുടർച്ചയായതുമായ വൃത്തിയാക്കൽ സഹായിക്കും.
നിങ്ങളുടെ AirPods തിരിച്ചറിയുക, അല്ലെങ്കിൽ നിങ്ങളുടെ AirPods എങ്ങനെ വൃത്തിയാക്കാമെന്ന് അറിയുക അല്ലെങ്കിൽ നിങ്ങളുടെ AirPods Maxഎങ്ങനെ വൃത്തിയാക്കാമെന്ന് അറിയുക.
നിങ്ങളുടെ AirPods Pro 2, AirPods Pro 3 മെഷുകൾ വൃത്തിയാക്കുക
നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണ്
Belkin AirPods ക്ലീനിംഗ് കിറ്റ് അല്ലെങ്കിൽ:
Bioderma അല്ലെങ്കിൽ Neutrogena-യിൽ നിന്ന് ലഭിക്കുന്നത് പോലുള്ള, PEG-6 കാപ്രിലിക്/കാപ്രിക് ഗ്ലിസറൈഡുകൾഅടങ്ങിയ മിസെല്ലാർ വാട്ടർ
ഡിസ്റ്റിൽഡ് വാട്ടർ
മൃദുവായ നാരുകളുള്ള, കുട്ടികൾക്കുള്ള ടൂത്ത്ബ്രഷ്
രണ്ട് ചെറിയ കപ്പുകൾ
ഒരു പേപ്പർ ടവൽ
നിങ്ങളുടെ AirPods Pro 2-യിൽ വൃത്തിയാക്കേണ്ട ഏരിയകൾ
നിങ്ങളുടെ AirPods Pro 2 വൃത്തിയാക്കുന്നതിന് മുമ്പ്, ഇയർ ടിപ്പുകൾ നീക്കം ചെയ്യുക.
ഇയർ ടിപ്പ് നീക്കം ചെയ്യാൻ, ഇയർ ടിപ്പ്, AirPod-മായി ബന്ധിപ്പിച്ചിരിക്കുന്ന, ഇയർ ടിപ്പിന്റെ ബേസിൽ നിന്ന് വിരലുകൾ ഉപയോഗിച്ച് ശക്തമായി വലിക്കുക. നിങ്ങൾക്ക് കൂടുതൽ ഗ്രിപ്പ് ആവശ്യമുണ്ടെങ്കിൽ, ഇയർ ടിപ്പിന്റെ റബ്ബർ അരിക് ഉള്ളിൽ നിന്ന് പുറത്തേക്ക് വലിക്കുക അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് ഇയർ ടിപ്പ് നീക്കം ചെയ്യുക.
നിങ്ങളുടെ AirPods Pro 2-യ്ക്ക് ചുറ്റുമുള്ള മെഷുകൾ നിങ്ങൾക്ക് വൃത്തിയാക്കാം. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.

നിങ്ങളുടെ AirPods Pro 3-യിൽ വൃത്തിയാക്കേണ്ട ഏരിയകൾ
നിങ്ങളുടെ AirPods Pro 3 വൃത്തിയാക്കുന്നതിന് മുമ്പ്, ഇയർ ടിപ്പുകൾ നീക്കം ചെയ്യുക.
ഇയർ ടിപ്പ് നീക്കം ചെയ്യാൻ, ഇയർ ടിപ്പ്, AirPod-മായി ബന്ധിപ്പിച്ചിരിക്കുന്ന, ഇയർ ടിപ്പിന്റെ ബേസിൽ നിന്ന് വിരലുകൾ ഉപയോഗിച്ച് ശക്തമായി വലിക്കുക. നിങ്ങൾക്ക് കൂടുതൽ ഗ്രിപ്പ് ആവശ്യമുണ്ടെങ്കിൽ, ഇയർ ടിപ്പിന്റെ റബ്ബർ അരിക് ഉള്ളിൽ നിന്ന് പുറത്തേക്ക് വലിക്കുക അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് ഇയർ ടിപ്പ് നീക്കം ചെയ്യുക.
ബോട്ടം മൈക്ക് ഉൾപ്പെടെ, നിങ്ങളുടെ AirPods Pro 3-യ്ക്ക് ചുറ്റുമുള്ള മെഷ് വൃത്തിയാക്കാവുന്നതാണ്. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.

നിങ്ങളുടെ AirPods മെഷുകൾ എങ്ങനെ വൃത്തിയാക്കാം
ഒരു കപ്പിൽ അൽപ്പം മിസെല്ലാർ വാട്ടർ എടുക്കുക.
നാരുകൾ പൂർണ്ണമായും നനയുന്നത് വരെ, കപ്പിലുള്ള മിസെല്ലാർ വാട്ടറിൽ ടൂത്ത്ബ്രഷ് മുക്കിവയ്ക്കുക.
മെഷ് മുകൾ ഭാഗത്ത് വരുന്ന തരത്തിൽ നിങ്ങളുടെ AirPod പിടിക്കുക.
ഏകദേശം 15 സെക്കൻഡ് നേരം വൃത്താകൃതിയിൽ മെഷ് ബ്രഷ് ചെയ്യുക.
നിങ്ങളുടെ AirPod തിരിച്ച് പിടിച്ച് അതിലെ നനവ് ഒരു പേപ്പർ ടവലിൽ ഒപ്പിയെടുക്കുക. മെഷിൽ പേപ്പർ ടവൽ സ്‌പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഓരോ മെഷിലും 2 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ രണ്ട് തവണ കൂടി (മൊത്തം മൂന്ന് തവണ) ആവർത്തിക്കുക.
മിസെല്ലാർ വാട്ടർ കഴുകിക്കളയാൻ, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ബ്രഷ് കഴുകുക, തുടർന്ന് നിങ്ങൾ വൃത്തിയാക്കിയ ഓരോ മെഷിലും 1 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ആവർത്തിക്കുക.
നിങ്ങളുടെ AirPods ചാർജിംഗ് കെയ്‌സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക.
നിങ്ങളുടെ AirPods Pro-യുടെ ബോഡി വൃത്തിയാക്കുക
പ്രവർത്തനത്തിൽ ബുദ്ധിമുട്ടോ നാശനഷ്ടമോ ഉണ്ടാക്കുന്ന എന്തെങ്കിലും വസ്തുവുമായി നിങ്ങളുടെ AirPods Pro സമ്പർക്കത്തിൽ വന്നാൽ—ഉദാഹരണത്തിന്, സോപ്പ്, ഷാംപൂ, കണ്ടീഷനർ, ലോഷൻ, പെർഫ്യൂം, സോൾവന്റ്, ആസിഡ് അല്ലെങ്കിൽ അസിഡിക് ഭക്ഷണം, ഇൻസെക്റ്റ് റിപ്പലന്റ്, സൺസ്ക്രീൻ, എണ്ണ അല്ലെങ്കിൽ ഹെയർ ഡൈ:
ശുദ്ധമായ ജലത്തിൽ മുക്കി ചെറുതായി നനച്ചെടുത്ത ഒരു തുണി ഉപയോഗിച്ച് അവ തുടച്ച് വൃത്തിയാക്കുക, അതിന് ശേഷം മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് അവ ഉണക്കുക.
ചാർജിംഗ് കെയ്‌സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക.
വെള്ളത്തിനടിയിൽ വെച്ച് നിങ്ങളുടെ AirPods Pro പ്രവർത്തിപ്പിക്കരുത്, AirPods Pro വൃത്തിയാക്കാൻ കൂർത്ത വസ്തുക്കളോ പരുപരുത്ത മെറ്റീരിയലുകളോ ഉപയോഗിക്കരുത്.
AirPods Pro 3-യ്ക്കുള്ള, ഓപ്ഷണലായ അധിക വൃത്തിയാക്കൽ
ഓരോ AirPod-ഉം സീൽ ചെയ്യാൻ, അതിന്റെ ഇയർ ടിപ്പ് ഹോളിന്റെ മുകളിൽ നിങ്ങളുടെ പെരുവിരലോ ചൂണ്ടുവിരലോ വയ്ക്കുക.
പൊടിപടലങ്ങൾ കഴുകിക്കളയാനായി AirPod ചെറുതായി ഇളക്കിക്കൊണ്ട്, ഓരോ AirPod-ഉം ഒരു പാത്രത്തിലെ വെള്ളത്തിൽ 10 സെക്കൻഡ് കഴുകുക.
അധികമുള്ള വെള്ളം നീക്കം ചെയ്യാനായി, AirPod-ന്റെ സ്റ്റെം പിടിച്ച്, നാരുകളില്ലാത്ത, ഉണങ്ങിയ തുണിയിൽ 10 സെക്കൻഡ്ഇയർ ടിപ്പ് തുടച്ചെടുക്കുക.
നാരുകളില്ലാത്ത തുണി ഉപയോഗിച്ച് നിങ്ങളുടെ AirPods Pro 3 ഉണക്കുക.
നിങ്ങളുടെ AirPods Pro 3 ചാർജ്ജിംഗ് കെയ്നിൽ വെക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് മുമ്പ് — കുറഞ്ഞത് രണ്ട് മണിക്കൂർ — അത് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.
നിങ്ങളുടെ AirPods Pro-യുടെ ഇയർ ടിപ്പുകൾ വൃത്തിയാക്കുക
ഇയർ ടിപ്പിൽ വെള്ളം അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ, അത് നീക്കം ചെയ്യാൻ, ഇയർ ടിപ്പിന്റെ ഓപ്പണിംഗ് താഴേക്ക് വെച്ചുകൊണ്ട്, നാരുകൾ ഇല്ലാത്ത, ഉണങ്ങിയ മൃദുവായ തുണിയിൽ AirPod ടാപ്പ് ചെയ്യുക.
ഓരോ AirPod-ൽ നിന്നും ഇയർ ടിപ്പുകൾ എടുത്ത്, ഇയർ ടിപ്പുകൾ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. സോപ്പോ വീട്ടിൽ ഉപയോഗിക്കുന്ന മറ്റ് ക്ലീനറുകളോ ഉപയോഗിക്കരുത്.
മൃദുവായതും ഉണങ്ങിയതും നാരുകൾ ഇല്ലാത്തതുമായ തുണി ഉപയോഗിച്ച് ഇയർ ടിപ്പുകൾ തുടയ്ക്കുക. ഓരോ AirPod-മായും വീണ്ടും അറ്റാച്ച് ചെയ്യുന്നതിന് മുമ്പ് ഇയർ ടിപ്പുകൾ പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പാക്കുക.
ഇയർ ടിപ്പുകൾ ഓരോ AirPod-ലേക്കും തിരികെ ബന്ധിപ്പിക്കുക. ഇയർ ടിപ്പുകൾ ഓവൽ രൂപത്തിലാണുള്ളത്, അതിനാൽ നിങ്ങൾ അവ തിരികെ ബന്ധിപ്പിക്കുന്നതിന് മുമ്പ് അവ അലൈൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ AirPods Pro-യുടെ ചാർജ്ജിംഗ് കെയ്സ് വൃത്തിയാക്കുക
മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് ചാർജിംഗ് കെയ്‌സ് വൃത്തിയാക്കുക. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഐസോപ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് തുണി ചെറുതായി നനയ്ക്കാം. ചാർജിംഗ് കെയ്‌സ് ഉണങ്ങാൻ അനുവദിക്കുക. ചാർജ്ജിംഗ് പോർട്ടുകളിൽ ദ്രാവകമൊന്നും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ കൂടി ഇതാ:
ചാർജിംഗ് പോർട്ടിൽ എന്തെങ്കിലും അവശിഷ്‌ടങ്ങളുണ്ടെങ്കിൽ വൃത്തിയുള്ളതും ഉണങ്ങിയതും മൃദുവായ നാരുകളുള്ളതുമായ ഒരു ബ്രഷ് ഉപയോഗിച്ച് അവ നീക്കം ചെയ്യുക.
ചാർജ്ജിംഗ് കെയ്സ് വൃത്തിയാക്കാൻ പരുപരുത്ത മെറ്റീരിയലുകളൊന്നും ഉപയോഗിക്കരുത്.
മെറ്റൽ കോൺടാക്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ, ചാർജിംഗ് പോർട്ടുകളിൽ ഒന്നും ഇടരുത്.
ചർമ്മത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാനുള്ള നുറുങ്ങുകൾ
ചർമ്മത്തിലെ അസ്വസ്ഥതകൾ, പ്രത്യേകിച്ച് നിങ്ങൾക്ക് അലർജികളോ സ്‌കിൻ സെൻസിറ്റിവിറ്റിയോ ഉണ്ടെങ്കിൽ:
AirPods Pro ഉപയോഗിച്ച് വ്യായാമം ചെയ്തതിന് ശേഷം, അല്ലെങ്കിൽ വിയർപ്പ്, സോപ്പ്, ഷാംപൂ, മേക്കപ്പ്, സൺസ്ക്രീൻ, ലോഷൻ തുടങ്ങിയ ദ്രാവകങ്ങളുമായി നിങ്ങളുടെ ഡിവൈസ് സമ്പർക്കത്തിൽ വന്നതിനു ശേഷം, ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡിവൈസ് വൃത്തിയാക്കിയ ശേഷം ഉണക്കുക. വിയർപ്പ്, സോപ്പ്, ഷാംപൂ, മേക്കപ്പ്, സൺസ്ക്രീൻ, ലോഷൻ തുടങ്ങിയ ദ്രാവകങ്ങളുമായി നിങ്ങളുടെ ഡിവൈസ് സമ്പർക്കത്തിൽ വന്നാൽ, ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡിവൈസ് വൃത്തിയാക്കിയ ശേഷം ഉണക്കുക. നിങ്ങളുടെ AirPods Pro—ഒപ്പം ചർമ്മവും—വൃത്തിയായും ഉണക്കിയും സൂക്ഷിക്കുന്നത്, ഉപയോഗിക്കുന്നതിലെ സുഖം പരമാവധിയാക്കുകയും ഡിവൈസ് ദീർഘകാലം കേടുകൂടാതെയിരിക്കാൻ സഹായിക്കുകയും ചെയ്യും.
ചില വസ്‌തുക്കളോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ, AirPods-ലെ മെറ്റീരിയലുകൾ പരിശോധിക്കുക.
വിയർപ്പും ജലവും പ്രതിരോധിക്കാനുള്ള AirPods-ന്റെ ശേഷിയെ കുറിച്ച് അറിയുക.
നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ
വൃത്തിയാക്കുന്നത് വഴി പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, നിങ്ങളുടെ AirPods Pro സർവീസ് ചെയ്യുക.
നിങ്ങളുടെ AirPods-യ്ക്ക് കേടുപാട് സംഭവിച്ചാൽ, നിങ്ങൾക്ക് റീപ്ലേസ്മെന്റ് ഓർഡർ ചെയ്യാം. നിങ്ങളുടെ പ്രശ്‌നം Apple പരിമിത വാറന്റി, AppleCare+ എന്നിവയുടെയോ ഉപഭോക്തൃ നിയമത്തിന്റെയോ കീഴിൽ വരുന്നതല്ലെങ്കിൽ, ഔട്ട് ഓഫ് വാറന്റി ഫീസ് നൽകി നിങ്ങൾക്ക് AirPods റീപ്ലെയ്‌സ് ചെയ്യാം.